Botanical name: zingiber officinale
ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉയരം കൂടിയ പ്രദേശങ്ങളിലും നന്നായി വളരുന്ന സുഗന്ധ വിളയാണ് ഇഞ്ചി.പൊതുവേ നീര്‍വാര്‍ച്ച നന്നായി ഉള്ള കട്ടികുറഞ്ഞ മണ്ണിലാണ്‌ ഇഞ്ചി കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം.ജൈവ ഘടകങ്ങള്‍ അഴുകി ചേര്‍ന്ന മണ്ണില്‍ ഇഞ്ചിയുടെ വേരുകള്‍ പെട്ടെന്ന് വ്യാപിക്കുകയും ഇഞ്ചിയുടെ മുകുളങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയും ചെയ്യുന്നു.പൊതുവേ ആഴമില്ലാത്ത വേരുകൾ ആയതിനാലും ഇടത്തരം തണല്‍ ആവശ്യമുള്ള ചെടി ആയതിനാലും ഇടവിളയായി ആണ് ഇഞ്ചി കൃഷി ചെയ്തു വരുന്നത്.
ൃഷി രീതി
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ തന്നെ മണ്ണ് നന്നായി ഉഴുതു മറിക്കുന്നത് കളകളും,കീടങ്ങളും നശിക്കാന്‍ നല്ലതാണ്.ഏകദേശം ഒന്നര അടി അകലത്തില്‍ ഒരടി ഉയരത്തിലും മൂന്നടി വീതിയിലം തയാറാക്കിയ പണ/ തവാരണകളിലാണ് ഇഞ്ചി നടുനത്.
ആറു മുതല്‍ എട്ടു മാസം പ്രായമായ ഇഞ്ചിയിലെ മൊട്ടുകളാണ്‌ നടാന്‍ ഏറ്റവും ഉത്തമം.വിളവെടുത്ത ഇഞ്ചിയിലെ രോഗ ബാധിതമല്ലാത്ത മൊട്ടുകള്‍ തിരഞ്ഞെടുത്ത് 100 ഗ്രാം സ്യുടോമോണസ് 5 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനിയില്‍ മുക്കി അര മണിക്കൂര്‍ തണലില്‍ ഉണക്കിയ ശേഷം അറക്കപ്പൊടിയിലോ മണലിലോ സൂക്ഷിക്കുക..ഉണക്ക ഇല,കമ്പോസ്റ്റ്,ചകിരി ഇവയിലേതെങ്കിലും ഇട്ടു പുതയല്‍ കൊടുക്കുന്നത് കേടുവരാതെ ഇരിക്കാന്‍ നല്ലതാണ്.
നടുമ്പോള്‍ അടിവളമായി സെന്റിന് 100 കി.ഗ്രാം നിരക്കില്‍ കാലിവളം ഇടുക.കൂടാതെ മൂടൊന്നിനു 100 ഗ്രാം ട്രൈക്കോടെര്‍മ, വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം ചേര്‍ത്തിളക്കിയ മണ്ണില്‍ 2/3 മുകുളങ്ങളായി നടുക.മണ്ണ് മൂടിയ തടങ്ങള്‍ പച്ചില കട്ടിയായി ഇട്ടു പുതയല്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്.
നട്ട് രണ്ടു മാസഇടവേളകളില്‍ വീണ്ടും കാലി വളം പ്രയോഗിക്കുക, ബയോഗ്യാസ്‌ സ്ലറി ഇടവിട്ടു ഉപയോഗിക്കുന്നത് വളര്‍ച്ചക്ക് നല്ലതാണ്. കളകള്‍ നീക്കി പച്ചില പുതയല്‍ ഇടവിട്ട്‌ ചെയ്തു കൊടുക്കണം.