അമരാന്ത് അഥവാ ചീര :
ശാസ്ത്ര നാമം: Amaranthus
കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും എളുപ്പം കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറിയാണ് ചീര .ഏതു സീസണിലും നടാമെങ്കിലും പൊതുവെ വേനൽക്കാലമാണ് പറ്റിയ സമയം.
ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും ചേർത്തിളക്കിയ മണ്ണിൽ കിലോഗ്രാമിന് 10 ഗ്രാമെന്ന നിരക്കിൽ സ്യുടൊമൊണസ് ചേർത്ത് വിത്ത് പാകാം .
മുളച്ചു ഒരു മാസമാകുമ്പോൾ തൈകൾ മാറ്റി നടാം.തൈകളുടെ വേരുകൾ സ്യുടൊമൊണസ് ലായിനിയിൽ മുക്കി നടുന്നത് നല്ലതാണ്.
രണ്ടടി വീതിയുള്ള പണ/തവാരണ ഒരടി അകലത്തിൽ തയാറാക്കി അതിൽ സെന്റിന് 250 കിഗ്രാം കമ്പോസ്ടോ ചാണകപ്പൊടിയോ ചേർത്ത് കൂടെ 10 ഗ്രാം റ്റ്രിക്കൊദെർമ( trichoderma ) പൊടി കൂടി ചേർക്കുക.ഇങ്ങനെ തയാറാക്കിയ സ്ഥലത്ത് പത്തു ദിവസം കഴിഞ്ഞു തൈകൾ നടുക..
തൈകൾ നട്ട് രണ്ടാഴ്ച കഴിഞ്ഞു ചാണക സ്ലറി ,ബയോഗ്യാസ് സ്ലറി ,ഗൊമൂത്രം ഇവയിൽ ഏതെങ്കിലും പതിവായി ഒഴിക്കുന്നത് വളരെ നല്ലതാണ്.തടങ്ങളിൽ പച്ചിലകൾ , ഉണക്ക ഇലകൾ,എന്നിവ നിരത്തുന്നത് ഈർപ്പം നിലനിര്ത്താൻ സഹായിക്കും .കാലാവസ്ഥ നോക്കി ഇടവിട്ടുള്ള ജലസേചനം നടത്തേണ്ടത് അത്യാവശ്യമാണ് .
മഴയുള്ള സമയങ്ങളിൽ വെള്ളം പണകളിൽ കെട്ടി നില്ക്കാതെ നോക്കേണ്ടതും ,കളകൾ ഇല്ലാതെ നോക്കുകയും ചെയ്യേണ്ടത് വളരെ പ്രാധാന്യം ഉള്ള കാര്യമാണ് .
പൊതുവെ കീടങ്ങളുടെ ആക്രമണം കുറവാണെങ്ങിലും ഇലചുരുട്ടി പുഴു ,മുഞ്ഞ എന്നിവ കണ്ടുവരാറുണ്ട് .4% നേർപ്പിച്ച വേപ്പില കഷായമോ ,പുകയില കഷായമോ പ്രയോഗിച്ചു ഇവയെ നിയന്ത്രിക്കാൻ കഴിയും