ജൈവകൃഷി മേഖലയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്തു വരുന്ന ഫലവൃക്ഷങ്ങളില്‍ ഒന്നാണ്പപ്പായ.പൊതുവേ കൂടുതല്‍ ചൂടും തണുപ്പും ഇല്ലാത്ത നല്ല നീര്‍വാര്‍ച്ചയുള്ള ഫലഫൂയിഷ്ടമായ പ്രദേശങ്ങളില്‍ പപ്പായ നന്നായി വളരും.
കാർഷിക നവീകരണം വർദ്ധിച്ചുവരുന്ന അവസ്ഥയില്‍ മറ്റു ഏതു വിളകളെക്കാളും കൂടുതല്‍ ലാഭം തരുന്ന കൃഷിയാണ് ഇത്.
നാടന്ഇനങ്ങള് പൊതുവേ പെട്ടെന്ന് കേടുവരുന്നതിനാലും ഉത്പാദനം കുറവായതിനാലും സങ്കരഇനങ്ങളാണ് കൂടുതലും കൃഷി ചെയ്തു വരുന്നത്.
തായ്വാന് റെഡ് ലേഡി ഇനമായ FI ഹൈബ്രിഡ് ഇനമാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപെടുന്നത്.
ഫലങ്ങള്‍ പറിച്ചുകഴിഞ്ഞു രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കുമെന്നുള്ളത് കൊണ്ടും,നട്ടു കഴിഞ്ഞു 8 മാസത്തിനുള്ളില്‍ ഫലം പാകുമാകും എന്നുള്ളത് കൊണ്ടും ഒരു ചെടിയില്‍ നിന്ന് ഏകദേശം 50 കിലോയോളം ഫലം കിട്ടുമെന്നുള്ളതും ആണ് ഈ ഇനത്തെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.
കൃഷി രീതി
ഒരേക്കറില്‍ ഏകദേശം 1000 മുതല്‍ 1200 വരെ ചെടികള്‍ നടാവുന്നതാണ്.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ആണ് തൈകള്‍ മുളപ്പിക്കാന്‍ പറ്റിയ സമയം.ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ അരികള്‍ പാകാവുന്നതാണ്.മണലും, കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയ്യാറാക്കിയ പണയിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക.തൈകള്ആവശ്യാനുസരണം നനച്ചു കൊടുക്കണം.
രണ്ടു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്.മെയ് ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയ്യാറാക്കിയ കുഴികളില്‍ പാറ മാറ്റിയ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടുക. വൈകുന്നേരങ്ങളില്‍ തൈകള്‍ നടുന്നതാണ് നല്ലത്.
മഴക്കാലങ്ങള്‍ക്ക് മുന്‍പായി ജൈവവളക്കൂട്ടോ,കോഴിവളമോ ഇട്ടുകൊടുത്താല്‍ മതി.കുറച്ചു കുമ്മായം ഇതിന്റെ കൂടെ ചേര്‍ക്കുന്നത് അമ്ലഗുണം കുറക്കാന്‍ സഹായിക്കും.
ചെടികളുടെ മൂട്ടില് വെള്ളം കേട്ടികിടക്കാതെ നോക്കേണ്ടതും കളകള്‍ മറ്റെണ്ടതും അത്യാവശ്യമാണ്. ചെടികള്പൂവിട്ടു തുടങ്ങുമ്പോള്‍ ഇടക്കിടെയുള്ള ആണ്ചെടികള് പറിച്ചുമാറ്റെണ്ടാതാണ്.
കീടനിയന്ത്രണം:
ഫംഗസ് മൂലമുള്ള തടയഴുകല്‍,വൈറസ് മൂലമുള്ള ഇലച്ചുരുട്ടല്‍,വാട്ടം എന്നിവയാണ് പ്രധാന രോഗങ്ങള്‍.കൂടാതെ തൈകള്‍ പെട്ടെന്ന് വാടിപോകുന്നതും മറ്റൊരു രോഗമാണ്.അരികള്‍ പാകുന്നതിനു മുന്‍പായി സ്യൂടോമോണസ് ലായിനിയില്‍ മുക്കിയ ശേഷം നടുന്നത് തൈകളിലെ ഫംഗസ് രോഗങ്ങള്‍ ഇല്ലാതാക്കുന്നതിന് നല്ലതാണ്.കൂടാതെ മഴക്കാലമാകുന്നതിനു മുന്‍പായി ഇലകള്‍ക്ക് താഴെ വരെ തണ്ടില്‍ ബോര്‍ഡോ മിശ്രിതം പുരട്ടുന്നത് തണ്ട് ചീയല്‍ തടയാന്‍ വളരെ നല്ലതാണ്.ചെടികളുടെ തടത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ഇതിനു പ്രധാന കാരണം.ഇലകളിലെ പുള്ളിപ്പൊട്ട് രോഗത്തിനും ബോര്‍ഡോ മിശ്രിതം സ്പ്രേ ചെയ്യുന്നത് നല്ലതാണ്.
പാകമായ ഫലങ്ങള്‍ മൂര്‍ച്ചയുള്ള കത്തികൊണ്ടു സാവധാനം മുറിച്ചു പേപ്പര്‍ വച്ച പെട്ടിയില്‍ തലകീഴായി വയ്ക്കുന്നത് കറ പോകാനും കായ്കള്‍ തമ്മില്‍ തട്ടി കേടുവാരാതെ ഇരിക്കാനും നല്ലതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും നല്ലയിനം തൈകള്‍ക്കും ബന്ധപ്പെടുക
GREEN LAND AGRO TRADERS ,PALA-9446758678
വേണുലാല്‍ 9497538517
http://agriecom.in/product/red-lady-papaya-seeds-f1-hybrid-original-imported-10gram-approx-600-s
Be the first to review “റെഡ് ലേഡി പപ്പായ”